നാട്ടാനകളെ സ്ഥിരം വാസസ്ഥലത്തുനിന്നും മാറ്റുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെയോ അനുമതിവാങ്ങിയിരിക്കണം. നാട്ടാനകള്‍ക്കു നേരെയുള്ള പീഢനങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ നാട്ടാനയുടെ സുരക്ഷ മുന്‍നിര്‍ത്തി ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കുന്ന ആനകളെയും, ആനകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഉത്സവങ്ങളും പങ്കെടുപ്പിക്കുന്ന ആനകളുടെ എണ്ണവും നിശ്ചിത തീയതിക്കകം ജില്ലാകമ്മറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് 18/2/2015 തീയതിയിലെ WPC 743/2015 നമ്പര്‍ ഉത്തരവുപ്രകാരം ബഹു. സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു അതുപ്രകാരം ജില്ലാകമ്മറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത ആനകള്‍ക്കും ഉത്സവങ്ങള്‍ക്കും മാത്രമെ അനുമതി നല്‍കാറുള്ളൂ
നാട്ടാനകളെ രജിസ്റ്റര്‍ ചെയ്ത ജില്ല വിട്ട് കൊണ്ട് പോകുന്നതിന് ബന്ധപ്പെട്ട ജില്ലാ സോഷ്യല്‍ ഫോറസ്ട്രി ആഫീസറുടെ അനുമതി പത്രം വാങ്ങിയിരിക്കണം. ആയതിന് ഓണ്‍ലൈന്‍ സംവിധാനം വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. അനുമതി നല്‍കിയിട്ടുള്ള വാഹനത്തില്‍ മാത്രമെ ആനകളെ കൊണ്ട് പോകുവാന്‍ അനുവദിക്കുകയുള്ളൂ. 18/12/2012 ലെ സ. ഉ (പി) നം 119/2012/എഫ് & ഡബ്ള്യൂ എല്‍ ഡി ഉത്തരവിലെ റൂള്‍ 9 പ്രകാരമുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിച്ചുകൊള്ളാമെന്ന് ഉറപ്പുനല്‍കുന്നു.
മേല്‍ നിബന്ധനകള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഞങ്ങളില്‍ നിന്നും ഉണ്ടായാല്‍ നിയമ പരമായ നടപടികള്‍ക്ക് ബാദ്ധ്യസ്ഥരാകുമെന്ന വിവരം ഞങ്ങള്‍ക്ക് ബോദ്ധ്യമാണ്